ലോകത്ത് 2.67 കോടി കോവിഡ് രോഗികൾ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26,775,048 ആയി ഉയര്‍ന്നു. 878,150 പേര് ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 18,884,415 പേര് രോഗമുക്തി നേടി. യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും ആദ്യ സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,389,055 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 192,111 പേര് ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,634,753 പേര് രോഗമുക്തി നേടി. 52,851 പേര്‍ക്കാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ ഇതുവരെ 4,091,801 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 125,584 ആയി. 3,278,243 പേര് സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 4,020,239 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 69,635 പേര് മരിച്ചു. 3,104,512 പേര് ഇതുവരെ രോഗമുക്തി നേടി.