News

തലസ്ഥാനത്ത് 600 കിലോ കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ ലോറി എക്സൈസ് പ്രത്യേക സംഘം പിടികൂടി. ആറ്റിങ്ങല്‍ കോരാണിയില്‍ വച്ചാണ് ലോറി പിടികൂടിയത്.

മൈസൂര്‍ നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കഞ്ചാവ് എത്തിച്ച ചിറയിന്‍കീഴ് സ്വദേശി ഒളിവിലാണ്.

സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. പി അനികുമാര്‍, മുകേഷ്, പ്രിവന്‍റീവ് ഓഫീസര്‍ മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button