Top Stories
ധനമന്ത്രി തോമസ് ഐസകിന് കൊവിഡ്
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവിഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും. മന്ത്രിയെ പരിശോധിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.