News
കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
ആറന്മുള : കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ചു. കേസില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) ആണ് അറസ്റ്റിലായത്. ആറന്മുളയില് രാത്രി ഒരു മണിയോടെയാണ് സംഭവം.
കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം. ആംബുലന്‍സില്‍ ഡ്രൈവറും ഇരുപതുകാരിയായ യുവതിയും മാത്രമാണ് ഉണ്ടായിരുന്നത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇരുപതുകാരിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.