Top Stories

സംസ്ഥാനത്ത് ഇന്ന് 2196 പേർക്ക് രോഗമുക്തി

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,755 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 618 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 204 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 265 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 69 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button