Top Stories

രാജ്യത്ത് 24 മണിക്കൂറിനിടെ 95000 കടന്ന് കോവിഡ് രോഗികൾ

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 95,737 പേര്‍ക്ക് കോവിഡ്. 1172 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 75,000 കടന്നു.

44,65,864 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 91,90,18 കോവിഡ് രോഗികൾ ആണ് രാജ്യത്തുള്ളത്. 347,1784 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. ഇന്നലെ വരെ 75,062 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23816 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം967349 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 252734 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 686462 പേരാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്.

ബംഗാളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3107 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 190063 ആയി ഉയര്‍ന്നു. 53 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3730 ആയി ഉയര്‍ന്നു. നിലവില്‍ 23341 ആക്ടീവ് കേസുകളാണ് ബംഗാളിൽ ഉള്ളത്.

സെപ്റ്റംബര്‍ ഒന്‍പതു വരെ രാജ്യത്ത്  5,29,34,433 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,29,756 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button