Top Stories
റാഫേല്‍ ഇന്ന് ഇന്ത്യൻ സേനയുടെ ഭാഗമാകും
ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഓദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാലയിലെ വ്യോമസേനാ കേന്ദ്രത്തില്‍ രാവിലെ പത്ത് മണിക്കാണ് ചടങ്ങ് നടക്കുക. അംബാല വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും. ഗോള്‍ഡന്‍ ആരോസിലെ 17ാം സ്കാഡ്രോണിലാണ് റാഫേലിനെ ഉള്‍പ്പെടുത്തുന്നത്.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ. എസ്. ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി.ആര്.ഡി.ഒ. ചെയര്‍മാനുമായ ഡോ.ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും പങ്കെടുക്കും. ജൂലായ് 29നാണ് അഞ്ച് വിമാനങ്ങള്‍ അടങ്ങിയ റാഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്.