News
ക്വാറന്റൈൻ സെന്ററിൽ യുവാവ് തൂങ്ങിമരിച്ചു
പത്തനംതിട്ട : കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നിശാന്താണ് (41)മരിച്ചത്. ഇന്ന് രാവിലെ റാന്നി പെരുംമ്പുഴയിലുള്ള ക്വാറന്റീൻ സെന്ററിലെ ഫാനിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബംഗളുരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു നിശാന്ത്. കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് റാന്നിയിലെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വാറന്റീനിൽ കഴിയുന്നതിനാൽ നടത്തിപ്പുകാർ അനുമതി നൽകിയിരുന്നില്ല. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.