കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തി വെച്ചു
ന്യൂഡല്‍ഹി : ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തി വെച്ചു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെയാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കുക.
ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം യു.കെയിൽ താത്കാലികമായി നിർത്തിവെച്ചിരുന്നു. വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് വാക്സിൻ നിർമാണത്തിൽ സർവകലാശാലയ്ക്കൊപ്പം കൈകോർക്കുന്ന ഔഷധനിർമാണ കമ്പനിയായ ആസ്ട്രസെനേക അറിയിച്ചിരുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെച്ച കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അയച്ചത്. പരീക്ഷണം നിര്‍ത്തിയ കാര്യം എന്തുകൊണ്ട് അറിയിച്ചില്ല, മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പു നല്‍കിയില്ല മുതലായ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.