Top Stories
മന്ത്രി ഇ പി ജയരാജന് കോവിഡ്
തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരിക്കെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജയരാജനെ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തോമസ് ഐസക്കിനു ശേഷം കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മന്ത്രി തോമസ് ഐസക്കിനൊപ്പം ഇ. പി ജയരാജനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്നാണ് മന്ത്രി ഇ.പി ജയരാജൻ കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലിരുന്നത്.