News
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം
തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെയും യൂത്ത് കോൺഗ്രസിന്റെയും പ്രതിഷേധം. ബിജെപി മാർച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാർച്ച്.
ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ലാത്തിചാർജിൽ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുമെന്ന് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെസ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സംഘടനകളുടെ മാർച്ച്.