Top Stories
സ്വർണ്ണക്കടത്ത് കേസ്: കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യൽ നടന്നത്. രാവിലെ 9 മണിമുതൽ രണ്ടര മണിക്കൂറോളം ജലീലിനെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. സ്വകാര്യ വാഹനത്തിലാണ് ജലീൽ ഇഡിയുടെ ഓഫീസിലെത്തിയത്.
കൊച്ചിയിലെ ഇഡിയുടെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായി റിപ്പോർട്ടുകളുണ്ട്.