Top Stories
അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോവിഡ് പോസിറ്റീവ് ആയിരുന്ന അമിത്ഷായെ കഴിഞ്ഞ 31നാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യ്തത്. കോവിഡ് മുക്തനായെങ്കിലും ശ്വസിക്കുന്നതിന് ചില ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിടുന്നുണ്ടായിരുന്നു. നിലവില്‍ കേന്ദ്ര മന്ത്രി ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും നിരന്തര നിരീക്ഷണത്തിന് അതാണ് ഉചിതമെന്നും എയിംസ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.