News
കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ 15.7 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാസർഗോഡ് സ്വദേശി അബ്ദുൾ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്.
കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് കറൻസി പിടികൂടിയത്. സംഭവത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിശദമായ അന്വേഷണം നടത്തും.