Top Stories
യു.വി.ജോസിനെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യ്തേക്കും
കൊച്ചി : ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ. യു.വിജോസിനെ എൻഫോഴ്സ്മെൻറ് ഇന്ന് ചോദ്യം ചെയ്യ്തേക്കുമെന്നാണ് വിവരം.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങൾ പാലിച്ചല്ല ധാരണാപത്രത്തിൽ ഒപ്പുവെച്ചത് എന്ന ആരോപണവുമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.വി.ജോസിനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. റെഡ് ക്രസന്റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നൽകാൻ ഇടയായ സാഹചര്യം, നിർമാണത്തിനായി യൂണിടെക്കിനെ തെരഞ്ഞെടുത്ത സാഹചര്യം എന്നിവയെല്ലാം ഇ.ഡി ചോദിച്ചറിയും.