Top Stories
ലോക്കർ തുറന്നത് പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം കൊടുക്കാൻ; വാർത്തകൾ വസ്തുതവിരുദ്ധം: ഇന്ദിര
കണ്ണൂർ : ക്വാറന്റീനിൽ കഴിയവെ ബാങ്കിൽ പോയി ലോക്കർ ഇടപാട് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര. ഇതു സംബന്ധിച്ച് വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവർക്ക് സമ്മാനമായി നൽകാൻ ആഭരണം എടുക്കുന്നതിനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
പേരക്കുട്ടികൾക്ക് സമ്മാനം നൽകുന്നത് ഇത്രവലിയ തെറ്റാണോയെന്ന് അവർ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
തനിക്ക് ക്വാറന്റീൻ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുൻപായി ലോക്കറിലുള്ളവ എടുക്കുന്നതിനുവേണ്ടിയാണ് വ്യാഴാഴ്ച ബാങ്കിൽ പോയത്. സത്യാവസ്ഥ എന്താണെന്ന് തന്നോട് അന്വേഷിച്ചിട്ടല്ല അത്തരമൊരു വാർത്ത പുറത്തുവന്നതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കി.
ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീനിൽ ഇരിക്കെ അടിയന്തരമായി സഹകരണ ബാങ്കിലെ ലോക്കറിലെത്തിയത് സ്വർണക്കടത്തുമായുള്ള അന്വേഷണത്തെ ഭയന്നാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഒരു ഭാഗം പോയത് ഇ.പി ജയരാജന്റെ മകനിലേക്കാണെന്നുള്ള ആരോപണം നിലനിൽക്കുന്ന സമയത്താണ് ഇന്ദിര ബാങ്ക് ലോക്കറിൽ ഇടപാട് നടത്തിയത്.
മനോരമ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം
മനോരമ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഭാര്യ ഇന്ദിരയുടെ പ്രതികരണം
Posted by E.P Jayarajan on Monday, September 14, 2020