Top Stories

സംസ്ഥാനത്ത് ഇന്ന് 2346 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2346 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 212 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കും എറണാകുളം ജില്ലയിലെ 23 ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂർ 192, പാലക്കാട് 156, തൃശൂർ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസർഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേർ രോഗമുക്തരായി. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button