Top Stories
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാവുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കാവുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി. ഇളവുകൾ കൂടുമ്പോൾ രോഗവ്യാപനം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സമ്പൂർണ ലോക്ഡൗണിൽ നിന്നും രാജ്യം ഘട്ടം ഘട്ടമായി സജീവതയിലേക്ക് വരികയാണ്. ഇപ്പോൾ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങൾ പഴയതോതിൽ ഇല്ല. ഓടുന്നതിൽ മിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരുന്ന ദിവസങ്ങളിൽ ആ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കുകയും ചെയ്യും അങ്ങനെ വരുമ്പോൾ ഇന്നുള്ളതിനേക്കാൾ രോഗ വ്യാപന തോത് വർദ്ധിക്കും. ഇപ്പോഴും വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങൾ വ്യവസ്ഥകളോടെ പ്രവർത്തിക്കാൻ അനുമതി നൽകി. കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.