Top Stories

ദിലീപിന്‍റെ ജാമ്യം റദ്ദാക്കൽ: ഹര്‍ജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ചില സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസില്‍ 302 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. ആക്രമിക്കപ്പെട്ട നടിയുടേതുള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം തന്നെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികള്‍ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലിം എന്ന സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, മേസ്തിരി സനില്‍ എന്ന സനില്‍, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button