സംസ്ഥാനത്ത് ഇന്ന് 12 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 466 ആയി.
സെപ്റ്റംബർ 5ന് മരണമടഞ്ഞ തൃശൂർ വെൺമനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബർ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂർ സ്വദേശി മാധവൻ (63), സെപ്റ്റംബർ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രൻ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), തൃശൂർ പാമ്പൂർ സ്വദേശി പോൾസൺ (53), തൃശൂർ വഴനി സ്വദേശി ചന്ദ്രൻനായർ (79), സെപ്റ്റംബർ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശി സ്റ്റാൻലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയിൽ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്.