Top Stories
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്
ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും നിതിന്‍ ഗഡ്‍കരി ആവശ്യപ്പെട്ടു. എല്ലാവരുടെയും അനുഗ്രഹത്താലും പ്രാര്‍ത്ഥനകളാലും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.