Top Stories
കസ്റ്റംസ് ഹൗസിൽ സുരക്ഷാ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി : കൊച്ചി കസ്റ്റംസ് ഹൗസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. ഹവിൽദാർ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ നിർത്തിയിട്ട കാറിനു മുകളിലാണ് മേൽക്കൂരയിൽ നിന്ന് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാലുകൾ കാറിനു മേൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇന്നലെ രാത്രി രഞ്ജിത്ത് കസ്റ്റംസ് ഹൗസിൽ
ഡ്യൂട്ടിയിലുണ്ടായിരുന്നു.