Top Stories
കെ.ടി.ജലീല്‍ എൻഐഎ ഓഫീസിൽ എത്തിയത് പുലർച്ചെ അഞ്ചേമുക്കാലോടെ

മന്ത്രി ജലീൽ എൻഐഎ ഓഫീസിൽ എത്തുമ്പോൾ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ എത്തി വാതിൽ തുറന്ന് മന്ത്രിയെ അകത്ത് കയറ്റി. തുടർന്ന് 3 മണിക്കൂറോളം സമയം എൻഐഎ ഉദ്യോഗസ്ഥരെ കാത്ത് മന്ത്രി കെ ടി ജലീൽ എൻ ഐ എ ഓഫീസിൽ കാത്തിരുന്നു. എട്ടേ മുക്കാലോടുകൂടിയാണ് എൻഐഎ ഉദ്യോഗസ്ഥർ ഓഫീസിലെത്തിയത്. ഒമ്പതരയോടു കൂടിയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. മാധ്യമങ്ങളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടനാണ് യാത്ര രാത്രിയിലാക്കിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിയ്ക്കുന്നു.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് എന്നാണ് വിവരം. മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് പ്രധാനമായും ദേശീയ അന്വേഷണ ഏജൻസി മന്ത്രിയെ ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. 4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥത്തിന്റെ ഭാരം കിഴിച്ച് മറ്റെന്താണ് ബാഗേജിൽ ഉണ്ടായിരുന്നത് എന്നാണ് പരിശോധിക്കുന്നത്.
പ്രൊട്ടോക്കോൾ ഓഫീസറിൽ നിന്നടക്കം എൻ.ഐ.എ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇത്തരം നയതന്ത്ര ബാഗേജുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോൾ ഓഫീസർ വ്യക്തമാക്കിയത്. ലെഡ്ജർ അടക്കമുളള കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. അതിന്ശേഷമാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്.