News
പ്രശസ്ത സീരിയൽ താരം ശബരീനാഥ് അന്തരിച്ചു

സ്വാമി അയ്യപ്പൻ ഉൾപ്പെടെ നിരവധി ജനപ്രിയ സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച ശബരീനാഥ് 15 വർഷമായി സീരീയിൽ രംഗത്ത് സജീവമാണ്. പാടാത്ത പെങ്കിളി, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. അടുത്തിടെ സംപ്രേഷണം തുടങ്ങിയ നിലവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ശബരിനാഥ്.
അച്ഛൻ: പരേതനായ ജി.രവീന്ദ്രൻനായർ, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിംഗ് ശിവ ആയുർവേദ സെന്റർ). മക്കൾ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്.