News
യൂട്യൂബിൽ നോക്കി വ്യാജമദ്യ നിർമ്മാണം; യുവാക്കൾ പിടിയിൽ
ആലപ്പുഴ : യൂട്യൂബ് വീഡിയോസ് കണ്ട് വ്യാജമദ്യം നിർമ്മിച്ച യുവാക്കൾ ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ പഴവീട് സ്വദേശികളായ അരവിന്ദ് (20), അനന്ദു (22), ജിതിൻലാൽ (24) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 200 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.
നഗരത്തിലെ ലഹരിമരുന്ന് മാഫിയക്കെതിരെ നടത്തുന്ന ഓപ്പറേഷൻ ഡാർക്ക് ഡെവിളിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. നഗരത്തിലെ കൈതവന മാന്താഴത്ത് നിന്നാണ് മൂവരെയും പിടികൂടിയത്.