Top Stories
കൊല്ലത്ത് വിവാഹത്തിൽ പങ്കെടുത്ത പതിനേഴ് പേർക്ക് കൊവിഡ്
കൊല്ലം : പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത പതിനേഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലവൂർ പഞ്ചായത്തിലെ പിടവൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.
കൊല്ലം ജില്ലയിൽ ഇന്നലെ 218 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും, സമ്പർക്കം മൂലം 210 പേർക്കും, 3 ആരോഗ്യപ്രവത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചുത്.