Cinema
വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ടി’ ന്റെ റിക്കോർഡിംഗ് നടന്നു
ഹെവൻലി മൂവീസിന്റെ ബാനറിൽ സുജിത്ത്ലാൽ സംവിധാനം ചെയ്യുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം ‘രണ്ടി’ ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്.
റിക്കോർഡിംഗിനു മുൻപുള്ള പൂജാ ചടങ്ങിൽ സംവിധായകൻ സുജിത് ലാൽ, തിരക്കഥാകൃത്ത് ബിനുലാൽ ഉണ്ണി, അഭിനേതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ , ടിനി ടോം, ഇർഷാദ്, ബിജിപാൽ, ഛായാഗ്രാഹകൻ അനീഷ് ലാൽ, ഗായകൻ കെ കെ നിഷാദ് എന്നിവർ പങ്കെടുത്തു. ഗൾഫിലായിരുന്ന നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ഓൺലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഒ.