Top Stories
കാര്‍ഷിക പരിഷ്കരണ ബിൽ ഇന്ന് രാജ്യസഭയിൽ
ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായുള്ള ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിയ്ക്കും. ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ലുകള്‍ രാജ്യസഭയിലും പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം.
കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവച്ചിരുന്നു. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടി.ആര്‍.എസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. സമവായം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.135 അംഗങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.