Top Stories
മതഗ്രന്ഥം കൊണ്ടുവന്ന സംഭവം: ലോറി ഉടമയേയും ഡ്രൈവറേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി : നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. വിമാനത്താവളത്തിൽ നിന്ന് പാഴ്സലുകൾ യു എ ഇ കോൺസുലേറ്റിൽ എത്തിച്ച ലോറി ഉടമയേയും ഡ്രൈവറേയുമാണ് ചോദ്യം ചെയ്യുന്നത്.
എന്തൊക്കെ വസ്തുക്കളാണ് ലഗേജുകളിൽ ഉണ്ടായിരുന്നത്, മറ്റ് എവിടേക്കാണ് പാഴ്സലുകൾ എത്തിച്ചത് തുടങ്ങിയ വിവരങ്ങളടക്കം കസ്റ്റംസ് ഇവരിൽ നിന്ന് ചോദിച്ചറിയും. സി ആപ്റ്റിന്റെ ഉദ്യോഗസ്ഥരേയും കസ്റ്റംസ് വൈകാതെ ചോദ്യം ചെയ്യുമെന്നാണ് സൂചന.