Cinema
ജാസി ഗിഫ്റ്റിന്റെ ‘നാട്ടു വെള്ളരിക്ക’ വൈറലാകുന്നു
ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച “നാട്ടുവെള്ളരിക്ക..” എന്നു തുടങ്ങുന്ന ഗാനം വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.
നാഗമഠം ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠം, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടനാരംഭിക്കും.
ഛായാഗ്രഹണം – സജിത് വിസ്താ , സംഗീതം, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, ഡോ. രശ്മി മധു , ലക്ഷ്മി രാജേഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.