News

പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ കേസ്

മലപ്പുറം : വിവാഹ വാഗ്ദ്ധാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ കേസ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് സയ്യിദ് സലാവുദ്ധീന്‍ ബുക്കാരി തങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.

വിദ്യാര്‍ത്ഥിനി പഠിച്ചിരുന്ന സ്‌ക്കൂളിലെ അദ്ധ്യാപകനായ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിക്കുകയായിരുന്നു.

ശേഷം കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പെൺകുട്ടിയുടെ കൈയില്‍ ഒരു വളയിട്ട് നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ്  പീഡിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button