Top Stories
തിരുവനന്തപുരത്ത് എസിപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്.
സെക്രട്ടേറിയേറ്റിന് മുമ്പിൽ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങൾ നേരിടുന്നതിന് മുമ്പന്തിയിലുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും പങ്കെടുത്തിരുന്നു.