News
കൊച്ചിയിൽ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പിനില്‍ -കഴുപ്പിള്ളി പള്ളത്താം കളങ്ങര ബീച്ചിലേക്ക് എത്തുന്നതിനു മുമ്ബുള്ള ട്രാന്‍സ്ഫോര്‍മറിനടുത്താണ് നടുറോഡില്‍ അജ്ഞതനെ തല്ലിക്കൊന്ന നിലയില്‍ കാണപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ അതുവഴി വന്ന മത്സ്യതൊഴിലാളികളാണ് മുതദേഹം കണ്ടത്. ബര്‍മുഡയും, ഷര്‍ട്ടുമാണ് വേഷം തലയ്ക്കും, കൈക്കും അടിയേറ്റ അവസ്ഥയിലാണ്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, ട്യൂബ് ലൈറ്റ് പൊട്ടിയ കഷണങ്ങളും കിടക്കന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.