വിമാനത്താവളത്തില്‍ വച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും. വര്‍ഷങ്ങളായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കര്‍ ഇ തയ്ബയ്ക്ക് ഹവാലാ മാര്‍ഗത്തില്‍ ഫണ്ടെത്തിക്കുന്ന ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ ദിയോബന്ദ് സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് എന്‍.ഐ.എ പിടികൂടിയത്.
ഇന്നലെ വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റിയാദ് വിമാനത്തിലാണ് ഇരുവരും ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തില്‍ വെച്ച് രണ്ടര മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഇരുവരെയും എന്‍ഐഎ പിടികൂടിയത്.
തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്.