News

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

കൊല്ലം : കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ശക്തമായ തിരയില്‍പ്പെട്ടാണ്  ബോട്ട് തകര്‍ന്നത്. അഞ്ച് പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചു ഒരാളെ കാണാതായി, മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്.

സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ലംഘിച്ചാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button