Top Stories
കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി അന്തരിച്ചു
ഡൽഹി : കോവിഡ് ബാധിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് അംഗദി(65) അന്തരിച്ചു. കേന്ദ്രറെയില് സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് സഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ചിരുന്നു. സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെണ്മക്കളുടെ പിതാവുമാണ് ഇദ്ദേഹം.