ലോകത്ത് 3.20 കോടി കോവിഡ് ബാധിതർ
ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 32,083,275 പേര്‍ക്കാണ് ഇതുവരെ ലോകത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,664,197 ആയി ഉയര്‍ന്നു. 7,437,859 പേര്‍ നിലവിൽ ചികിത്സയിലുണ്ട്.
അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 7,139,036 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ഇന്നലെ 89,688 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 57,30,184 ആയി. 91,173 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 45,87,613 പേര്‍ ഇത് വരെ രോഗമുക്തി നേടി.