Top Stories
ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ.ഐ.എ. ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മറ്റു പ്രതികളിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ശിവശങ്കരൻ നേരത്തെ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ എൻഐഎ വിശദീകരണം തേടും.
ഇത് രണ്ടാം തവണയാണ് എൻ.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.