News

40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം : 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ പുഴയിലെറിഞ്ഞത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെയായിരുന്നു കുട്ടിയുടെ നൂലുകെട്ട്. തുടർന്ന് തന്റെ മാതാപിതാക്കളെ കാണിക്കണമെന്ന് പറഞ്ഞ് കൊണ്ട് ഉണ്ണികൃഷ്ണൻ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് കവറിലിട്ട് ഒളിപ്പിച്ച ശേഷം മാലിന്യം കളയാനെന്ന വ്യജേനയാണ് പുഴയിലെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button