Top Stories
ബിനീഷിന്റെ സ്വത്ത് വകകൾ ഇ.ഡി അന്വേഷിയ്ക്കുന്നു
കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നോട്ടീസ് നല്‍കിയത്. സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ബിനീഷ് കോടിയേരിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ട്.
ബിനീഷിന്റെ സ്വത്ത് വകകൾ കൈമാറ്റം ചെയ്യരുതെന്നാവശ്യപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിനും ഇ.ഡി കത്ത് നൽകിയി. ബിനീഷ് കോടിയേരി യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാൽ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
സെപ്തംബര്‍ ഒമ്പതിന് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.