Top Stories
മുൻമന്ത്രി സി.എഫ്. തോമസ് അന്തരിച്ചു
കോട്ടയം : മുൻമന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം.
കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയർമാനുമാണ് സി.എഫ്. തോമസ്. 1980 മുതൽ തുടർച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്. 2001-06 യു.ഡി.എഫ്. മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 2010ൽ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചതിന് പിന്നാലെ സി.എഫ്. തോമസ് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനായി. കേരള കോൺസിലെ പിളർപ്പിനു പിന്നാലെ സി എഫ് , ജോസഫ് പക്ഷത്തേക്ക് മാറി.