Top Stories
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസ്സായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്.
1980 മുതൽ 2014 വരെ 34 വർഷത്തോളം പാർളമെന്റ് അംഗമായിരുന്ന ജസ്വന്ത് സിങ് വാജ്പേയി മന്ത്രി സഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനകാര്യ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. നാല് തവണ ലോക്സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്.
വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളായി കോമയിലായിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സ.