News

യുട്യൂബറെ മർദ്ദിച്ച സംഭവം: ​ഭാ​ഗ്യ​ല​ക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

തി​രു​വ​ന​ന്ത​പു​രം​ ​:​ സോഷ്യൽ മീഡിയയിൽ​ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത​​ വെ​ള്ളാ​യ​ണി​ ​സ്വ​ദേ​ശി​ ​വി​ജ​യ് ​പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡ​ബിം​ഗ് ​ആ​ര്‍​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മി,​ ​ദി​യ​ ​സ​ന,​ ​​ശ്രീല​ക്ഷ​മി​ ​അ​റ​യ്ക്ക​ല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വിജയ് പി നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും  മോഷണക്കുറ്റത്തിനുമാണ്  ഇവർക്കെതിരെ കേസ്.

​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​യാ​യി​രു​ന്നു​ സംഭവം.​ ​തമ്പാ​നൂ​ര്‍​ ​ഗാ​ന്ധാ​രി​യ​മ്മ​ന്‍​ ​കോ​വി​ല്‍​ ​റോ​ഡി​ല്‍​ ​ഇ​യാ​ള്‍​ ​താ​മ​സി​ച്ചി​രു​ന്ന​ ​ലോ​ഡ്ജി​ലെ​ത്തി​ ​ക​രി​ ​ഓ​യി​ല്‍​ ​ഒ​ഴി​ച്ച​ശേ​ഷം​ ​മ​ര്‍​ദ്ദി​ച്ച്‌ ​മാ​പ്പ്​ ​പ​റ​യി​ച്ചു. മ​ര്‍​ദ്ദ​ന​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ല്‍​ ​ദി​യ​ ​ലൈ​വാ​യി​ ​പ​ങ്കു​വ​ച്ചി​രു​ന്നു.​​ ​അ​ശ്ളീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ ​ന​ട​ത്തി​യ​ ​വീ​ഡി​യോ​ക​ള്‍​​ ​സം​ഘം​ ​സം​ഭ​വ​സ്ഥ​ല​ത്തു​ ​വ​ച്ച്‌ ​യൂ​ട്യൂ​ബി​ല്‍​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്യി​ച്ചു.​ ​കൂടാതെ ലാപ്‌ടോപും മൊബൈല്‍ ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button