ലോകത്ത് മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതർ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 33,298,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ പത്ത് ലക്ഷം കടന്നു. 24,630,967 പേര്‍ ലോകത്ത് കോവിഡ് രോഗമുക്തി നേടി.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണങ്ങളും യു.എസ്, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ 7,321,343 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 209,453 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,560,456 ആയി ഉയര്‍ന്നു.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ രാജ്യത്ത് 4,732,309 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 141,776 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,060,088 ആയി.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.മരണസംഖ്യ 95,000 കടന്നു. ആകെ രോഗികളില്‍ 15.96 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 92,043 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 49,41,627 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 82.46 ശതമാനമാണ്.