News
ഇടുക്കിയിൽ മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി : മൂന്നാര്‍ ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. ഹോം സ്‌റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വാറ്റുചാരായമാണ് ഇവര്‍ കഴിച്ചതെന്നാണ് സൂചന. മദ്യത്തിൽ നിന്നാണോ കഴിച്ച ഭക്ഷണത്തിൽ നിന്നാണോ വിഷമേറ്റതെന്ന് പോലീസ് പരിശോധിയ്ക്കുകയാണ്.
ഞായറാഴ്ചയാണ് ഇവര്‍ ഒരുമിച്ചിരുന്ന് മദ്യം കഴിച്ചത്. പിന്നീട് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. രണ്ടുപേര്‍ കോലഞ്ചേരി ആശുപത്രിയിലും ഒരാള്‍ അങ്കമാലി ആശുപത്രിയിലുമാണുള്ളത്. ഇവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്. സംഭവത്തില്‍ വെളളത്തൂവല്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.