Top Stories
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു വെച്ചു
തിരുവനന്തപുരം : ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന സംസ്ഥാന സർക്കാർ നിലപാട് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതടക്കം രാജ്യത്തെ എട്ട് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെച്ചു.