Top Stories

അഞ്ചുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് : അഞ്ചുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകൻ മുഹമ്മദ് റെസിയാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 6.15 ഓടു കൂടിയാണ് കുഞ്ഞ് മരിച്ചത്.

ഇന്ന് രാവിലെയാണ് കടുത്ത പനി ബാധിച്ച കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ അപ്പോൾ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ സമയം തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button