Month: September 2020
- Top StoriesSeptember 17, 20200 147
കെ.ടി.ജലീല്‍ എൻഐഎ ഓഫീസിൽ എത്തിയത് പുലർച്ചെ അഞ്ചേമുക്കാലോടെ
കൊച്ചി : സ്വര്‍ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരാകാന്‍ മന്ത്രി കെ.ടി.ജലീല്‍ തലസ്ഥാനത്തു നിന്ന് യാത്ര തിരിച്ചത് അര്‍ദ്ധരാത്രിയിൽ. മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കാൻ പുലർച്ചെ അഞ്ചേമുക്കാലോടുകൂടിയാണ് മന്ത്രി ജലീൽ എൻഐഎ ആസ്ഥാനത്ത് എത്തിയത്. ഒമ്പതുമണിക്ക് ചോദ്യംചെയ്യാൻ ഹാജരാകാനായിരുന്നു ജലീലിന് എൻഐഎയെ നോട്ടീസ് നൽകിയിരുന്നത്. സർക്കാർ വാഹനം ഉപേക്ഷിച്ച് മുന്‍ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ് ജലീൽ എൻഐഎ ഓഫീസിലെത്തിയത്.
Read More » - Top StoriesSeptember 17, 20200 148
കസ്റ്റംസ് ഹൗസിൽ സുരക്ഷാ ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി : കൊച്ചി കസ്റ്റംസ് ഹൗസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. ഹവിൽദാർ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ നിർത്തിയിട്ട കാറിനു മുകളിലാണ് മേൽക്കൂരയിൽ നിന്ന് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാലുകൾ കാറിനു മേൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇന്നലെ രാത്രി രഞ്ജിത്ത് കസ്റ്റംസ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.
Read More » - Top StoriesSeptember 17, 20200 154
കെ.ടി.ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു
കൊച്ചി : മന്ത്രി കെ.ടി.ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു. രാവിലെ ആറുമണിയോടെയാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ജലീൽ എത്തിയത്. സ്വകാര്യ വാഹനത്തിലാണ് എത്തിയത്.സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് എന്നാണ് വിവരം. മാർച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് പ്രധാനമായും എൻഫോഴ്സ് ഡയറക്ടറേറ്റിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജൻസിയും മന്ത്രിയെ ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. 4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥത്തിന്റെ ഭാരം കിഴിച്ച് മറ്റെന്താണ് ബാഗേജിൽ ഉണ്ടായിരുന്നത് എന്നാണ് പരിശോധിക്കുന്നത്. പ്രോട്ടോകോൾ ഓഫീസറെ എൻഐഎ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ രണ്ടുവർഷമായി ഇത്തരം നയതന്ത്ര ബാഗേജുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോൾ ഓഫീസർ വ്യക്തമാക്കിയത്. ലെഡ്ജർ അടക്കമുളള കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു.അതിന്ശേഷമാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്.
Read More » - Top StoriesSeptember 16, 20200 147
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്
ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
Read More » - Top StoriesSeptember 16, 20200 154
സംസ്ഥാനത്ത് ഇന്ന് 2263 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Read More » - Top StoriesSeptember 16, 20200 172
മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്‌സിയർ അന്തരിച്ചു
തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് മേഴ്‌സിയർ(68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. 2006ല്‍ കോവളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.
Read More » - Top StoriesSeptember 16, 20200 163
സംസ്ഥാനത്ത് ഇന്ന് 14 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 480 ആയി.
Read More » - Top StoriesSeptember 16, 20200 151
സംസ്ഥാനത്ത് ഇന്ന് 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
Read More » - Top StoriesSeptember 16, 20200 173
സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6), മതിലകം (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര്‍ (സബ് വാര്‍ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
Read More » - Top StoriesSeptember 16, 20200 182
കേരളത്തിൽ ഇന്ന് 3830 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Read More »