Month: September 2020
- News
അലന്റേയും,താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും
കൊച്ചി : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്റേയും, താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയിരുന്നുവെന്നാണ് എൻഐഎ വാദം. ലഘുലേഖ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം നൽകുന്നതാണ്. ഇരുവർക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും ഹർജിയിൽ പറയുന്നു. പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷം സെപ്തംബർ പതിനൊന്നിനാണ് യുഎപിഎ കേസിൽ കുറ്റാരോപിതനായ അലൻ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.
Read More » - Cinema
‘കാന്തി’ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം
എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായി അശോക് ആർ നാഥ് സംവിധാനം ചെയ്ത ‘കാന്തി’ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 ഓളം ചിത്രങ്ങളിൽ നിന്നുമാണ് കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട നീലമ്മയുടെയും മകൾ കാന്തിയുടെയും കഥ പറയുന്ന ചിത്രമാണ് കാന്തി. കൃഷ്ണശ്രീ , ഷൈലജ പി അമ്പു, സാബു പ്രൗദീൻ, അരുൺ പുനലൂർ,മധുബാലൻ, അനിൽ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവരാണ് കാന്തിയിലെ അഭിനേതാക്കൾ. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച കാന്തിയുടെ തിരക്കഥയും സംഭാഷണവും അനിൽ മുഖത്തലയുടേതാണ്. ഛായാഗ്രഹണം സുനിൽപ്രേം എൽ.എസ്, എഡിറ്റിംഗ് – വിജിൽ , പശ്ചാത്തലസംഗീതം – രതീഷ്കൃഷ്ണ, കല-വിഷ്ണു എരുമേലി, ചമയം -ലാൽ കരമന, വസ്ത്രാലങ്കാരം – റാഫിർ തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
Read More »