Month: September 2020
- Top StoriesSeptember 15, 20200 162
കെടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ്
കൊച്ചി : മന്ത്രി കെടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എൻഫോഴ്സ്മെന്റ് മേധാവി വ്യക്തമാക്കി. മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, കെ.ടി.ജലീലിനെ രണ്ട് ദിവസമായാണ് ഇ.ഡി ചോദ്യം ചെയ്യ്തത് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി. നേരത്തെ തന്നെ മന്ത്രിയോട് എൻഫോഴ്സ്മെന്റ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി എഴുതി നൽകുകയായിരുന്നു. ഈ ഉത്തരങ്ങളിൽ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
Read More » - Top StoriesSeptember 15, 20200 153
സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത് വനിതാ പോലിസ്; വകുപ്പ് തല നടപടി ഉണ്ടായേക്കും
തൃശ്ശൂർ : സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത് പുലിവാല് പിടിച്ച് വനിതാ പോലിസ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത 6 വനിതാ പോലീസുകാർക്കെതിരെ അന്വേഷണം. പ്രാഥമിക നടപടിയായി വനിതാ പോലീസുകാരെ താക്കീത് ചെയ്തു. സ്വപ്‌ന ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്. വിവാദ സെൽഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ നെഞ്ചുവേദനയെ തുടർന്നാണ് സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലാണ് വനിതാ പോലീസുകാർ പ്രതിക്കൊപ്പം സെൽഫിയെടുത്തതെന്നാണ് ആക്ഷേപം. ഒരു കൗതുകത്തിന് എടുത്തതാണെന്നാണ് പോലീസുകാരുടെ വിശദീകരണം. ഇതിനിടെ സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ ആശുപത്രിയിലെത്തിയ പ്രമുഖരുടെ വിവരങ്ങൾ എൻ.ഐ.എ ശേഖരിക്കുന്നുണ്ട്. അനിൽ അക്കര എംഎൽഎ ഇത്തരത്തിൽ ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തി. സ്വപ്ന സുരേഷ് അഡ്മിറ്റായ ദിവസം രാത്രിയാണ് അനിൽ അക്കര ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തെ പൊലീസുകാരുടെ ഫോൺ കോളുകളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇതും എൻഐഎ അന്വേഷിയ്ക്കുന്നുണ്ട്.
Read More » - Top StoriesSeptember 15, 20200 140
ദിലീപിന്‍റെ ജാമ്യം റദ്ദാക്കൽ: ഹര്‍ജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ചില സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസില്‍ 302 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. ആക്രമിക്കപ്പെട്ട നടിയുടേതുള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം തന്നെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികള്‍ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലിം എന്ന സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, മേസ്തിരി സനില്‍ എന്ന സനില്‍, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികള്‍.
Read More » - NewsSeptember 15, 20200 152
വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റു മരിച്ച നിലയിൽ
തിരുവനന്തപുരം : വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്മി (26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്നു മണിയോടുകൂടി അയൽപക്കത്തുള്ളവർ വീടിന്റെ മുകളിലത്തെ നിലയിൽ തീപടർന്നത് കണ്ട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. ശ്രീകുമാർ എംഇഎസ് കോൺട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാർഥിയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read More » - Top StoriesSeptember 14, 20200 163
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാവുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കാവുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി. ഇളവുകൾ കൂടുമ്പോൾ രോഗവ്യാപനം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Read More » - Top StoriesSeptember 14, 20200 151
സംസ്ഥാനത്ത് ഇന്ന് 2110 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 79,813 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂർ 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂർ 135, കാസർഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2346 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേർക്കാണ്. 64 പേർ ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Read More » - Top StoriesSeptember 14, 20200 138
സംസ്ഥാനത്ത് ഇന്ന് 15 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 454 ആയി. സെപ്റ്റംബർ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോർജ് (62), പാലക്കാട് സ്വദേശി ഗംഗാധരൻ (65), സെപ്റ്റംബർ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജൻ (56), സെപ്റ്റംബർ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരൻ (65), സെപ്റ്റംബർ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പൻ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബർ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരൻ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂർ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകൻ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസർഗോഡ് നീലേശ്വരം സ്വദേശി നാരായണൻ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജൻ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്.
Read More » - Top StoriesSeptember 14, 20200 174
സംസ്ഥാനത്ത് ഇന്ന് 2346 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2346 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 212 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കും എറണാകുളം ജില്ലയിലെ 23 ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂർ 192, പാലക്കാട് 156, തൃശൂർ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസർഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Read More » - Top StoriesSeptember 14, 20200 138
ലോക്കർ തുറന്നത് പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം കൊടുക്കാൻ; വാർത്തകൾ വസ്തുതവിരുദ്ധം: ഇന്ദിര
കണ്ണൂർ : ക്വാറന്റീനിൽ കഴിയവെ ബാങ്കിൽ പോയി ലോക്കർ ഇടപാട് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര. ഇതു സംബന്ധിച്ച് വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും പേരക്കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് അവർക്ക് സമ്മാനമായി നൽകാൻ ആഭരണം എടുക്കുന്നതിനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പേരക്കുട്ടികൾക്ക് സമ്മാനം നൽകുന്നത് ഇത്രവലിയ തെറ്റാണോയെന്ന് അവർ വീഡിയോയിൽ ചോദിക്കുന്നുണ്ട്. തനിക്ക് ക്വാറന്റീൻ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതിനു മുൻപായി ലോക്കറിലുള്ളവ എടുക്കുന്നതിനുവേണ്ടിയാണ് വ്യാഴാഴ്ച ബാങ്കിൽ പോയത്. സത്യാവസ്ഥ എന്താണെന്ന് തന്നോട് അന്വേഷിച്ചിട്ടല്ല അത്തരമൊരു വാർത്ത പുറത്തുവന്നതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കി.
Read More » - Top StoriesSeptember 14, 20200 177
സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 9), മുളക്കുഴ (വാർഡ് 15), മുതുകുളം (10, 11 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂർ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കൽ (6), മാണിക്കൽ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാർഡ് 12, 15), കാവിലുംപാറ (സബ് വാർഡ് (8), മരുതോംകര (സബ് വാർഡ് 5), വയനാട് ജില്ലയിലെ മുട്ടിൽ (സബ് വാർഡ് 1, 2), വെള്ളമുണ്ട (സബ് വാർഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ (സബ് വാർഡ് 2), പാലക്കുഴ (സബ് വാർഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുഴൽമന്ദം (സബ് വാർഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂർ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാർഡ് 1, 2), കുറ്റൂർ (11), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 15), വയനാട് ജില്ലയിലെ അമ്പലവയൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ നോർത്ത് പരവൂർ (സബ് വാർഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാർഡ് 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 615 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Read More »